കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇക്കോ ക്ലബിന്റെ കീഴില്‍ അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും പി ടി എ അംഗങ്ങളുടെയും നേതൃ്ത്വത്തില്‍ ലോക പരിസ്ഥിതി ദിനം വെള്ളിയാഴ്ച ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ബാലകൃഷ്ണന്‍ സാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഖ്യാഥിതി പള്ളിക്കര അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വേണുഗോപാല്‍ പരിപാടി ഉത്ഘാടനം ചെയ്തു. ക്യാമ്പസില്‍ വൃക്ഷത്തൈ നടുകയും ചെയ്തു. തുടര്‍ന്ന് പി ടി എ പ്രസിഡന്റ് ഹനീഫ പാലക്കുന്ന്, എം പി ടി എ പ്രസിഡന്റ് ബീവി, സ്‌കൂള്‍ ലീഡര്‍ ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ അസിസ്റ്റന്റ് രാജാമണി ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം 5 മുതല്‍ 10 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആഗോള താപനത്തിന്റെ ദൂഷ്യ ഫലങ്ങള്‍ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു.
No comments:
Post a Comment