കോട്ടിക്കുളം നൂറുല്‍ ഹുദായില്‍ വായനാ ദിനം ആചരിച്ചു. വിവിധ ക്ലബുകള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധയിനം മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. ജൂണ്‍ 24 വരെയുള്ള വായനാവാരത്തില്‍ വിത്യസ്തമായ മത്സര പരിപാടികള്‍ സംഘടിപ്പിക്കും.
Monday, 20 June 2016
വായനാ ദിനം ആചരിച്ചു.
കോട്ടിക്കുളം നൂറുല്‍ ഹുദായില്‍ വായനാ ദിനം ആചരിച്ചു. വിവിധ ക്ലബുകള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധയിനം മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. ജൂണ്‍ 24 വരെയുള്ള വായനാവാരത്തില്‍ വിത്യസ്തമായ മത്സര പരിപാടികള്‍ സംഘടിപ്പിക്കും.
Thursday, 16 June 2016
ക്ലബുകള്‍ രൂപീകരിച്ചു.
കോട്ടിക്കുളം നൂറുല്‍ ഹുദാ വിദ്യാര്‍ഥികളുടെ പഠന പാഠ്യേതര പുരോഗതിക്കായി വിവിധ ക്ലബുകള്‍ രൂപീകരിച്ചു. ക്ലബുകളുടെ സൂപ്പര്‍വൈസറായി ജോസഫ് സാറിനെ നിയമിച്ചു.
ക്ലബുകള്‍
- മലയാളം ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അറബിക് ക്ലബ്
- ഹിന്ദി ക്ലബ്
- സയന്‍സ് ക്ലബ്
- സോഷ്യല്‍ ക്ലബ്
- ഇക്കോ ക്ലബ്
- ഐ.ടി ക്ലബ്
- മാത്‌സ് ക്ലബ്
Friday, 3 June 2016
ലോക പരിസ്ഥിതി ദിനം ആചരിച്ചു.
കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇക്കോ ക്ലബിന്റെ കീഴില്‍ അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും പി ടി എ അംഗങ്ങളുടെയും നേതൃ്ത്വത്തില്‍ ലോക പരിസ്ഥിതി ദിനം വെള്ളിയാഴ്ച ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ബാലകൃഷ്ണന്‍ സാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഖ്യാഥിതി പള്ളിക്കര അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വേണുഗോപാല്‍ പരിപാടി ഉത്ഘാടനം ചെയ്തു. ക്യാമ്പസില്‍ വൃക്ഷത്തൈ നടുകയും ചെയ്തു. തുടര്‍ന്ന് പി ടി എ പ്രസിഡന്റ് ഹനീഫ പാലക്കുന്ന്, എം പി ടി എ പ്രസിഡന്റ് ബീവി, സ്‌കൂള്‍ ലീഡര്‍ ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ അസിസ്റ്റന്റ് രാജാമണി ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം 5 മുതല്‍ 10 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആഗോള താപനത്തിന്റെ ദൂഷ്യ ഫലങ്ങള്‍ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു.
Wednesday, 1 June 2016
Tuesday, 8 December 2015
Arabic Kalolsavam: NHoth UPEMS grabbed third place in UP and HS
Sub District Kalolsavam 2015 Noorul Hudha English Medium School Has grabbed Third Place in both UP and HS
Wednesday, 3 September 2014
NOORUL HUDA
നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍,കോട്ടിക്കുളം
കോട്ടിക്കുളം മുസ്ലീം ജമാഅത്തിന്റെ കീഴില്‍ 1998 ല്‍ സ്ഥാപിതമായ നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ഇന്ന് കേരളത്തിലെ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അണ്‍ എയ്ഡഡ് സ്ക്കൂളുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. 18 കുട്ടികളും 1 അധ്യാപികയുമായി തുടങ്ങിയ ഈ സ്ഥാപനം ചുരുങ്ങിയ കാലയളവില്‍ അതിശയകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ 900 ഓളം വിദ്യാര്‍ത്ഥികളും 40 ഓളം അധ്യാകരുമായി നിലനില്‍ക്കുന്ന ഈ സ്ക്കൂളിന്റെ ചുക്കാന്‍ പിടിക്കുന്നത് സ്ക്കൂളിന്റെ ഹെഡ്മിസ്ട്രസ്സായ ശ്രീമതി. ഷീബാ ബഷീറാണ്. സ്ക്കളിന്റെ നല്ല നടത്തിപ്പിന് വേണ്ടി വളരെ ആത്മാര്‍ത്ഥമായി കാര്യങ്ങള്‍ വളരെ വേഗത്തിലും കൃത്യമായും നടത്തുന്നതില്‍ ഏറെ മുന്നിലാണ് ഹെഡ്മിസ്ട്രസ്സ്. വളരെ നല്ല ഒരു മാനേജ്മെന്റ് കമ്മിറ്റിയും കെട്ടുറപ്പുള്ള ഒരു പി.ടി.എ കമ്മിറ്റിയും ഇന്ന് ഈ സ്ക്കൂളിന് സ്വന്തമാണ്. കലാകായിക രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന നൂറുല്‍ ഹുദാ സ്ക്കൂള്‍ ഒന്നിലധികം തവണ ബേക്കല്‍ ഉപജില്ലാ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. കുട്ടികളിലെ കലാവാസനകള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ട പരിശീലനം കൊടുത്ത് കലാ മേഖലയിലും, പ്രവ്രത്തി പരിചയമേളയിലും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു എന്നത് സ്ക്കളിന്റെ മറ്റൊരു വിജയമാണ്.
പ്രഗത്ഭരായ അധ്യാകവിശാലമായ ക്ലാസ്സ് റൂം, അതിവിശാലമായ കളിസ്ഥലം, അതിവിപുലമായ കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളിനെ ഏറെ ആകര്‍ഷണീയമാക്കുന്നു. വിജയക്കൊടി പാറിച്ച്കൊണ്ട് മുന്നോട്ട് കുതിക്കുന്ന ഈ സ്ക്കളിന് നല്ലവരായ നാട്ടുകാരുടെ പൂര്‍ണ്ണമായ സഹായസഹകരണങ്ങളും ലഭിക്കുന്നുണ്ട്.വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ഇപ്പോള്‍ നാടിന്ന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.
വിജയത്തോടെ ജൈത്രയാത തുടരുന്ന സ്ക്കൂളിന് എല്ലാ വിധ ആശംസകളും നേരുന്നു.

Subscribe to:
Posts (Atom)